Saudi prince: Palestinian State Before Israel Ties Normalise
ഇസ്രായേലുമായി തങ്ങള്‍ സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കണമെങ്കില്‍ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാജ്യം നിലവില്‍ വരണമെന്ന് സൗദി രാജകുടുംബം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് സൗദി രാജകുമാരന്‍ തുര്‍ക്കി അല്‍ ഫൈസല്‍ നിലപാട് വ്യക്തമാക്കിയത്. യുഎഇയുടെ വഴിയെ സൗദി അറേബ്യയും ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.